മലയാളികൾ കാത്തിരുന്ന ക്രിസ്മസ് – ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. കോട്ടയത്ത് എ. സുദീക്ക് എന്ന ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക്. XD-241658, XD-286844, XB-182497, XK-489087, XC-362518, XK-464575, XA-226117, XB-413318, XL-230203, X40-197, XC-239163, XJ-361121, XC-312872, XC-203258, XJ-474940, XB-359237, XA-528505, XK-136517, XE-130140 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും ലഭിച്ചു.
തിരുവനന്തപുരത്തെ ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. 2026 വർഷം നറുക്കെടുക്കുന്ന ആദ്യ ബംപർ ലോട്ടറി നറുക്കെടുപ്പാണ് ക്രിസ്മസ് പുതുവത്സര ബംപർ. എല്ലാ ബംപർ ടിക്കറ്റുകളെയും പോലെ ക്രിസ്മസ് ബമ്പർ ടിക്കറ്റ് ക്രിസ്റ്റിലും റെക്കോർഡ് പിറന്നു. ഇത്തവണയും പാലക്കാട് ജില്ലയിലാണ് ഉയർന്ന തോതിൽ നടന്നത്. രണ്ടാം സ്ഥാനത്ത് തൃശൂർ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.

