തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമനം നൽകിയ റിട്ട: ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ ഉപലോകായുക്തയായുള്ള നിയമനവും ചട്ടവിരുദ്ധം.
ലോകായുക്തയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ മുഖ്യമന്ത്രി ക്ക് അനുകൂലമായി വിധിപ്രസ്താവം നടത്തിയ ന്യായാധിപന്
പാരിതോ ഷികമായാണ് വീണ്ടും ചട്ട വിരുദ്ധമായി ഓംബു ഡ്സ്മാനായി പുനർ നിയമനം നൽകുന്നതെന്നും മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച ലോകയുക്തയിൽ ഫയൽ ചെയ്തിരുന്ന പരാതിയുടെ ഹർജിക്കാരനും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനുമായ ആർ.എസ്. ശശികുമാർ തന്നെയാണ് വിരമിച്ച ജസ്റ്റിസിന്റെ പുനർ നിയമനത്തി നെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഇദ്ദേഹത്തെ സ്വാശ്രയ പ്രൊഫഷണൽ കോളേജ് റെഗുലേറ്ററി കമ്മിറ്റിയുടെയും പ്രവേശന മേൽ നോട്ടസമിതിയുടെയും ചെയർമാനായി സർക്കാർ നിയമിച്ചു വെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തിരുന്നില്ല. ആ പദവികൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
മുഖ്യമന്ത്രി എതിർകക്ഷിയായ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്,
ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് എന്നിവർ
വ്യത്യസ്ത നിലപാട് സ്വീകരിച്ചത് കൊണ്ട് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ ഉൾപ്പെടുത്തി രൂപീകരിച്ച മൂന്ന് അംഗ ഫുൾ ബെഞ്ച് പരാതിയുടെ സാധുത പരിശോധിച്ച് ഹർജ്ജി തള്ളു കയായിരുന്നു. അതിൻറെ പാരിതോഷികമായാണ് 72 വയസ്സായ ബാബു മാത്യു പി ജോസഫിന് ഓം ബുഡ്സ്മാനാ യുള്ള പുനർനിയമനമെന്ന് പരാതിയിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ പൊതു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷൻ, വിവിധ ഓംബുഡ്സ്മാനു കൾ, ട്രിബ്യൂണലു കൾ എന്നിവരുടെ പ്രായപരിധി പരമാവധി 70 വയസ്സായി നിജപ്പെടുത്തിയപ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്റെ നിയമനത്തിനുള്ള പ്രായപരിധി
വേണ്ടെന്ന് വെച്ചത് 72 വയസ്സുള്ള ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു.
ഓംബുഡ്സ്മാനായി നിയമിക്കുന്നതിനുള്ളവരുടെ പാനൽ തയ്യാറാക്കാതെ മന്ത്രിസഭ ഏകപക്ഷീയമായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിന്റെ പേര് ഗവർണർക്ക് ശുപാർശ ചെയ്യുകയായിരുന്നു.
2016 ൽ ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ്.ബാബു മാത്യു പി. ജോസഫിനെ 2019 ൽ ഉപ ലോകായുക്തയായി നിയമിക്കുന്നതിനു മുമ്പ് ആമ്ഡ് ഫോഴ്സസ് ട്രിബ്യുണലിൽ ജുഡീഷ്യൽ അംഗമായി നിയമിച്ചിരുന്നു.
2007ലെ ആമ്ഡ് ഫോഴ്സസ് ട്രിബ്യൂണൽ ആക്ട് പതിനൊന്നാം വകുപ്പ് പ്രകാരം ട്രിബ്യൂണൽ അംഗങ്ങൾക്ക് തുടർന്ന് കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിൻറെ യോ, ഔദ്യോഗസ്ഥനങ്ങൾ സ്വീകരിക്കുന്നതിന്അയോഗ്യ കൽപ്പിച്ചിട്ടുണ്ട് . ഈ അയോഗ്യത നിലനിൽക്കവേ, കേന്ദ്ര സർക്കാർ നിയമം ലംഘിച്ച് ബാബു മാത്യു പി. ജോസഫിന് ഉപ ലോകായുക്ത യായി നിയമനം നൽകിയത് ചട്ടവിരുദ്ധമായാ ണ്. അദ്ദേഹത്തിൻറെ ഉപലോകായുക്ത നിയമനം അസാധുവായി പ്രഖ്യാപിക്കണമെന്നും അയോഗ്യത മറച്ചുവെച്ച് നിയമനം നേടിയ റിട്ടയേർഡ് ജസ്റ്റിസിനെതിരെ നിയമപരമായ നടപടി കൈക്കൊള്ളണമെന്നും ഓംബു ഡ്സ്മാനായി നിയമിക്കുവാനുള്ള മന്ത്രിസഭ ശുപാർശ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഗവർണർക്ക് നിവേദനം.
ആമ്ഡ് ഫോഴ്സസ് ജുഡീഷ്യൽ മെമ്പർ, ഉപലോകായുക്ത എന്നീ പദവികൾ വഹിച്ച ഒരാൾ സർക്കാരിന്റെ ഒരു പദവിയും ഭാവിയിൽ വഹിക്കുന്നതിൽ വിലക്കുണ്ടെന്ന നിയമം പൂർണ്ണമായും ബോധ്യമുള്ള ഒരു ന്യായാധിപനെ നിയമ വ്യവസ്ഥകൾ മറച്ചുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചാൽ അദ്ദേഹത്തിൽ നിന്നും നീതി പ്രതീക്ഷിക്കരുതെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
(R.S.ശശികുമാർ ച

