നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മല്‍സരിക്കുന്നതിൽ പിന്തുണ തേടി പി വി അൻവർ മണ്ഡലത്തിൽ സജീവമായി. കഴിഞ്ഞദിവസം കോൺഗ്രസ് നേതാക്കളെ കണ്ട പി വി അൻവർ ഇന്ന് മണ്ഡലത്തിലെ പ്രമുഖ ലീഗ് നേതാക്കളെ നേരിൽകണ്ട് പിന്തുണ അഭ്യർത്ഥിക്കുകയാണ്. അതേസമയം പി.വി.അന്‍വറിന് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത് എത്തിയിട്ടുണ്ട്. അന്‍വര്‍ മല്‍സരിക്കാനിറങ്ങിയാല്‍ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി ബേപ്പൂര്‍ മാറുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിന്‍ഹാജി ഉൾപ്പെടെ പ്രതികരിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ സ്ഥാനാര്‍ഥിത്വമോ വികസന പ്രവര്‍ത്തനങ്ങളോ ബേപ്പൂരില്‍ ഒരു വെല്ലുവിളിയല്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. പി വി അൻവർത്തകന്റെ സ്ഥാനാർഥിയായി എത്തുമെന്ന് സൂചന ജില്ലാ നേതൃത്വത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. അതേസമയം ജില്ലാ കോൺഗ്രസിനെ നേതൃത്വത്തിന്റെ ഒപ്പമല്ലാതെ പി വി അൻവർ തനിച്ചാണ് മണ്ഡലത്തിൽ പ്രമുഖ വ്യക്തിത്വങ്ങളെ നേരിൽ കാണുന്നത്.
