തിരുവനന്തപുരം കല്ലമ്പലത്ത് ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു. 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. കൊടകര എംബിഎ കോളേജിലെ പഠനയാത്രാ സംഘത്തിൻ്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ 40 അംഗ സംഘമാണ് ബസ്സിലുണ്ടായിരുന്നത്.ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം. ഒരു വിദ്യാർത്ഥിക്കും അസിസ്റ്റൻറ് പ്രൊഫസർക്കും ഗുരുതരമായി പരിക്ക് പറ്റി. 42 വിദ്യാർത്ഥികളാണ്
ബസ്സിൽ ഉണ്ടായിരുന്നത്. മൂന്ന് അധ്യാപകരും, രണ്ട് ബസ് ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവർക്കും നിസാരപരിക്കുകളെ ഉള്ളൂ എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
