കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത്
കഞ്ചാവ് ഉണക്കാൻ ഇട്ട് ഉറങ്ങി പോയ ആൾ പിടിയിൽ. ബീച്ച് ഓപ്പൺ സ്റ്റേജിന് മുൻവശത്ത് വെച്ച് രാവിലെയാണ് മുഹമ്മദ് റാഫി പിടിയിലാവുന്നത്. നാലുകുടിപ്പറമ്പ്, പുതിയ കടവ്, വെള്ളയിൽ സ്വദേശിയാണ് റാഫി. റാഫിയുടെ പക്കൽ നിന്നും വെള്ളയിൽ ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മറ്റുമായി വിതരണം ചെയ്യുന്നതിനായി കർണാടകത്തിലെ വൈര കുപ്പയിൽ നിന്നും എത്തിച്ച 370 ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവാണ് പിടി കൂടിയത്. വെള്ളയിൽ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിനെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസും ഒരു അടിപിടി കേസും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു
