രാഹുലിനെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തു

insight kerala

രാഹുൽ മാങ്കൂട്ടത്തിൽ ഈ മാസം 24 വരെ റിമാൻഡിൽ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷം മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി. നാളെ തിരുവല്ല കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കും. എസ്ഐടിയുടെ കസ്റ്റഡിയിലുള്ള രാഹുൽ മാങ്കുട്ടത്തിലിനെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് അഞ്ജലീ ദേവിയുടെ വസതിയിൽ ഹാജരാക്കി. അന്വേഷണത്തൊട് രാഹുൽ സഹകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണ സംഘം കസ്റ്റഡി നീട്ടാൻ അപേക്ഷ നൽകിയെക്കില്ല. രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം രാഹുലിനെ എ ആർ ക്യാമ്പിൽ എത്തിച്ച് വീണ്ടും ചോദ്യം ചെയ്തിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article