കൊച്ചി: നവകേരള സദസ്സിനുവേണ്ടി സ്കൂള്‍ ബസുകള്‍ വിട്ടുകൊടുക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കരുതെന്ന് ഹൈക്കോടതി. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
നവംബർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതി എന്നും അവർ ആവശ്യപ്പെട്ടാൽ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്.
കാസര്‍കോട് സ്വദേശി ഫിലിപ് ജോസഫ് എന്നയാളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസം ബസ് വിട്ടുനൽകാനള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ബസ് വിട്ട് കൊടുക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കൂടാതെ, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് സ്കൂള്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാറുള്ളത്. ഇത് മറികടക്കുന്നത് ചട്ടലംഘനമാണ്. സ്കൂള്‍ ബസ് നവകേരള സദസ്സിനായി വിട്ടുകൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് അധികാര പരിധി മറികടന്നാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
സ്കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകൾ വിട്ട് നൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
- തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ സഞ്ചരിച്ച കാറിൽ ബൈക്ക് ഇടിച്ച് അപകടം. കോളേജ് വിദ്യാർഥി മരിച്ചു
- നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും; മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ
- ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിച്ചേക്കും
- 14 വയസ്സില്‍ താഴെയുള്ളവര്‍ മത്സരിക്കുന്ന വിഭാഗത്തില്‍ സ്വര്‍ണം നേടിയ കുട്ടി എല്ലുപരിശോധനയില് പൊട്ടി; യഥാര്‍ത്ഥ പ്രായം 15-നും 18-നും ഇടയില്‍; സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി പ്രായത്തട്ടിപ്പ് പിടികൂടുമ്പോള്‍!
- നെന്മാറ ഇരട്ടക്കൊല; മൂത്ത മകൾക്ക് സർക്കാർ ജോലി; ഇളയമകളുടെ പഠനം ഏറ്റെടുക്കും; ഷൂട്ടിംഗ് താരം വിദർശയ്ക്കും സർക്കാർ ജോലി






