തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- “എല്ലാം ആര്യയുടെ തലയിൽ കെട്ടിവെച്ച് നേതാക്കന്മാർ തലയൂരാൻ നോക്കേണ്ട” ഏര്യാ കമ്മറ്റികളിൽ അതിരൂക്ഷ വിമർശനം
- വയോജന വകുപ്പ് മന്ത്രി സി പി ജോണിന്
- മുഖ്യമന്ത്രിക്ക് പരാതി അയച്ച് കാത്തിരിക്കുന്നു ‘കല്ലൂസ്’
- ക്രിസ്തുവിന്റെ അവതാരമെന്ന് സ്വയം വിശ്വാസം; ട്രംപിനെതിരെ വധഭീഷണി മുഴക്കിയത് പരസ്യമായി; ബുള്ളറ്റുകള്‍ക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നും വിശ്വാസം; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നില്‍ മാനസിക രോഗി
- മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനം; സുരക്ഷാ നടപടികൾ; ദർശനം നടത്താനാകാതെ ഭക്തർ
- അമ്മയിൽ കലഹം രൂക്ഷം ; ടിനി ടോമിനെതിരെ പരാതി നൽകി നീനാ കുറുപ്പ്
- നിയന്ത്രണം വിട്ട ടോറസ് ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി
- എം ആർ അജിത് കുമാറിനെതിരെ നിയമനടപടിക്ക് സി ഡി തോമസ്










