അടിമാലിയിൽ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

insight kerala

അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു.കാഞ്ഞിരവേലി മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയും ആയിരുന്നു.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേരും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article