ഓറഞ്ച് പ്രിന്റേഴ്സിന് 9 ദേശീയ പുരസ്കാരങ്ങൾ

insight kerala

തിരുവനന്തപുരം : ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്‌സ്‌ ഏർപ്പെടുത്തിയ അച്ചടി മികവിന് തിരുവനന്തപുരം ഓറഞ്ച് പ്രിന്റേഴ്സിന് 9 ദേശീയ പുരസ്കാരങ്ങൾ . കഴിഞ്ഞ 15 വർഷക്കാലമായി പ്രിന്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഓറഞ്ച്പ്രിന്റേഴ്‌സ്‌ 2023 ലെ 9 പുരസ്കാരങ്ങളാണ് എണ്ണം കരസ്ഥമാക്കിയത് .

തുടർച്ചയായ ഏഴാമത്തെ പ്രാവശ്യമാണ് ഓറഞ്ച് പ്രിന്റേഴ്സ് ഈ നേട്ടം കൈവരിക്കുന്നത്. മുംബൈ സഹാറ സ്റ്റാർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ റോയ് തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സജിത്ത് ബി.എസ്. എന്നിവർ അവാർഡുകൾ എറ്റുവാങ്ങി.

വേൾഡ് മലയാളി കൗൺസിൽ, സ്വിറ്റ്സർലാൻഡ് ഏർപ്പെടുത്തിയ മികച്ച സംരംഭകർക്കുള്ള 2023ലെ അന്തർദേശീയ അവാർഡും ഓറഞ്ച് പ്രിന്റേഴ്സ് നേടിയിരുന്നു.ഇത്രയും ദേശീയ പുരസ്‌കാരങ്ങൾ നേടുന്ന കേരളത്തിലെ ഏക മാസ്റ്റർ പ്രിന്റേഴ്‌സ്‌ ആണ് ഓറഞ്ച്പ്രിന്റേഴ്‌സ്‌.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് അച്ചടി മികവിന് ഏർപ്പെടുത്തിയ 9 ദേശീയ പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഓറഞ്ച് പ്രിന്റേഴ്സ് മാനേജിംഗ് ഡയറക്ടർ റോയ് തോമസ്, എക്സിക്യൂട്ടീവ് ഡയറക്ടർ സജിത്ത് ബി.എസ്. എന്നിവർ ടെന്നീസ് താരം മഹേഷ് ഭൂപതിയിൽ നിന്ന് സ്വീകരിക്കുന്നു.

Share This Article