പിണറായിക്കെതിരായ ഇഡി ശുപാർശ; നിയമവശം പരിശോധിച്ച ശേഷം മാത്രം തീരുമാനമെന്ന് കെപിസിസി

insight kerala

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ ഡി അന്വേഷണ റിപ്പോർട്ട് കെപിസിസി നേതൃത്വം ചർച്ച ചെയ്തു. കേസെടുക്കണമെന്ന ശുപാർശ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. എന്നാൽ എടുത്തുചാടി തീരുമാനമെടുക്കരുത് എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെന്ന് സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു.

പിണറായി വിജയനെതിരെ കേസെടുക്കണമോ വേണ്ടയോ എന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തിയിരുന്നു. സർക്കാറിന്റെ തുടർ നീക്കം എന്താകും എന്നതിൽ ആകാംക്ഷ ഉണ്ടാകുമ്പോഴാണ് കെപിസിസി വിഷയം ചർച്ച ചെയ്തത്. നിലവിൽ തിടുക്കത്തിൽ തീരുമാനം വേണ്ട എന്ന് KPCC നേതൃത്വം ചൂണ്ടിക്കാട്ടുമ്പോൾ കൂടിയാലോചനക്ക് ശേഷം മാത്രമേ സർക്കാർ നടപടി സ്വീകരിക്കുകയുള്ളൂ എന്നാണ് വ്യക്തമാകുന്നത്.

Share This Article