കൊച്ചി :മുട്ടിൽ മരമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി കോടതി വീണ്ടും തള്ളി . കേസിൽ വിചാരണ നിർത്തിവെക്കണമെന്ന ആവശ്യമാണ് തള്ളിയത്. ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയാണ് ഹർജി തള്ളിയത്. പ്രതികൾക്കെതിരായ കുറ്റപത്രം സെപ്റ്റംബർ ഏഴിന് വായിച്ചു കേൾപ്പിക്കും. റോജി അഗസ്റ്റിനാണ് ഒന്നാം പ്രതി. ആൻ്റോ അഗസ്റ്റിൻ രണ്ടാം പ്രതിയാണ്.
വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. വിചാരണ നിർത്തിവെക്കണമെന്ന ആവശ്യം കോടതി തള്ളിയതോടെ സെപ്റ്റംബർ ഏഴിന് നിർണായകമാകും.
