എം റിജു
ഒന്നും രണ്ടുമല്ല, രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍, പാക്കിസ്ഥാനി വംശജരായ ഗ്രൂമിങ്ങ് ഗ്യാങ്ങിന്റെ ഇരകളായി എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ണാസം ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ നടന്നത്! 2000 മുതല്‍ക്കുള്ള 25 വര്‍ഷത്തെ കണക്കാണിത്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ റൂപര്‍ട്ട് ലോവാണ് ഗ്രൂമിംഗ് ഗ്യാങ് പീഡനങ്ങള്‍ക്ക് ഇരയായവരുടെ മൊഴികള്‍ ബ്രീട്ടീഷ് പാര്‍ലിമെന്റില്‍ വായിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട സംഘങ്ങളിലെ ഭൂരിഭാഗം പേരും പാക്കിസ്ഥാന്‍ വംശജരാണെന്നും, മതപരമായ മുന്‍വിധികളോടെയാണ് ഇവര്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോഴിതാ യുകെയിലെ കുപ്രസിദ്ധ ഗ്രൂമിംഗ് ഗാങ് തലവന്‍ ഷബീര്‍ അഹമ്മദിനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടനും പാക്കിസ്ഥാനും തമ്മില്‍ നയതന്ത്ര യുദ്ധം നടക്കയാണ്. 22 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെടുകയും 30-ഓളം ബലാത്സംഗ കേസുകളില്‍ പ്രതിയാകുകയും ചെയ്ത ഷബീര്‍ അഹമ്മദിനെ തിരികെ സ്വീകരിക്കണമെന്ന് ബ്രിട്ടന്‍ വാശിപിടിച്ചാല്‍, രാജ്യത്ത് നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാന്‍ രംഗത്തെത്തി. അഭയാപേക്ഷ നിരസിക്കപ്പെട്ട 1500-ഓളം പാക് അഭയാര്‍ത്ഥികളെയും വിസാ കാലാവധി കഴിഞ്ഞവരെയും തിരിച്ചെടുത്ത് മികച്ച ബന്ധത്തിന് ശ്രമിക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ അനാവശ്യ വാശിയെന്നാണ് പാക് ഉദ്യോഗസ്ഥരുടെ ആരോപണം.
ഷബീര്‍ അഹമ്മദിന്റെ വിസ റദ്ദാക്കിയ ബ്രിട്ടന്‍, അയാളെ പാകിസ്ഥാനിലേക്ക് തിരികെ അയക്കാന്‍ ശ്രമിച്ചാല്‍ യുകെയില്‍ നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ തടയുമെന്നും വിസ നിരോധനം ഏര്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് പാക് അധികൃതരെ ചൊടിപ്പിച്ചത്. തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായി വിദേശ കുറ്റവാളികളെ നാടുകടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം ശക്തമായ നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഈ വിവാദം പുകയുന്നത്. നിലവില്‍ 306 പാക് കുറ്റവാളികളാണ് ബ്രിട്ടീഷ് ജയിലുകളിലുള്ളത്. 14 വര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ മാസമാണ് ഷബീര്‍ അഹമ്മദ് ജയില്‍ മോചിതനായത്.

ഇയാളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും നാടുകടത്താന്‍ പഴയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഷബീര്‍ അഹമ്മദ് പണ്ട് തന്നെ പാക് പൗരത്വം ഉപേക്ഷിച്ചതാണെന്നും ജീവിതത്തിന്റെ ഭൂരിഭാഗവും ബ്രിട്ടനില്‍ ചെലവഴിച്ചയാള്‍ പാകിസ്ഥാന്റെ ബാധ്യതയല്ല, മറിച്ച് ബ്രിട്ടന്റെ സ്വന്തം തലവേദനയാണെന്നുമാണ് പാക് നിലപാട്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ നയതന്ത്ര പോര് കൂടുതല്‍ ശക്തമാകാനാണ് സാധ്യത.
എന്താണ് ഗ്രൂമിങ് ഗ്യാങ്
യുകെയില്‍ നടന്ന ഒരു സംഘടിത ലൈംഗിക കുറ്റകൃത്യലോബിയാണ് ഗ്രൂമിങ് ഗ്യാങ്് എന്ന് അറിയപ്പെടുന്നത്. എല്ലാ സംഘങ്ങളുടെയും മോഡ്‌സ് ഓപ്പറന്‍ഡി ഒന്നാണ്. കൃത്യമായ നിരീക്ഷണത്തിലുടെയാണ് ഇവര്‍ ഇരകളായ പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. മുസ്‌ലീം പെണ്‍കുട്ടികളെയും പാക്കിസ്ഥാനി വേരുകള്‍ ഉള്ളവരെയും ഇവര്‍ തൊടില്ല. മറ്റു മതക്കാരിലാണ് ഇവരുടെ കണ്ണ്. കുടുംബത്തില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കെയര്‍ ഹോമുകളില്‍ കഴിയുന്നവര്‍ അല്ലെങ്കില്‍ മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ തുടങ്ങി, 11 മുതല്‍ 16 വരെയുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യമിടുക. അവരുടെ ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ മുതലെടുത്താണ്, സ്‌നേഹത്തിന്റെ ഹോള്‍സെയില്‍ ഡിസ്റ്റിബ്യൂട്ടര്‍മാരായും ‘കെയറേട്ടന്‍മ്മാരായും’, കോട്ടിട്ട ജിഹാദികള്‍ ഇടിച്ചുകയറുന്നത്! കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റാന്‍ ഇവര്‍ ശ്രമിക്കും. രക്ഷിതാക്കളെക്കുറിച്ച് കുട്ടികളുടെ മനസ്സില്‍ വിഷം നിറക്കും.
സ്‌കൂള്‍ പരിസരങ്ങള്‍, ബസ് സ്റ്റോപ്പുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, പാര്‍ക്കുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസ്യത നേടിയെടുക്കലാണ് ആദ്യഘട്ടം. തുടത്തില്‍ ഈ യുവാക്കള്‍ പെണ്‍കുട്ടികളോട് അതിയായ സ്‌നേഹവും കരുതലും കാണിക്കുന്നു. തങ്ങള്‍ അവരെ പ്രണയിക്കുകയാണെന്ന് വിശ്വസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സുരക്ഷിതത്വബോധം നല്‍കുകയും ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകള്‍, വിലകൂടിയ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവ ആദ്യം നല്‍കുന്നു. ക്രമേണെ ഈ സമ്മാനങ്ങള്‍ മദ്യം മയക്കുമരുന്ന് എന്നിവയിലേക്കും മാറുന്നു. അങ്ങനെ ലഹരിവസ്തുക്കള്‍ സ്ഥിരമായി നല്‍കി കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇതോടെ കുട്ടികള്‍ക്ക് ഈ സംഘത്തെ വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.

പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലായ പെണ്‍കുട്ടിയെ പ്രധാന കുറ്റവാളി ആദ്യം ലൈംഗികമായി ചൂഷണം ചെയ്യുന്നു. പലപ്പോഴും ഇത് നടക്കുന്നത് ഹോട്ടല്‍ മുറികളിലോ, ടാക്‌സി കാറുകളിലോ അല്ലെങ്കില്‍ ആളൊഴിഞ്ഞ വീടുകളിലോ വെച്ചായിരിക്കും. അടുത്ത ഘട്ടമായി, പെണ്‍കുട്ടിയെ ഈ സംഘത്തിലെ മറ്റ് പുരുഷന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ലൈംഗിക ആവശ്യങ്ങള്‍ക്കായി കൈമാറുന്നു. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അവരുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നു. ‘ഇത് നിന്റെ മാതാപിതാക്കളെ അറിയിക്കും’ എന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികള്‍ ഭയം കാരണം വിവരം പുറത്തുപറയാതിരിക്കുന്നു. മാത്രമല്ല, ഇതിന് നീയും കൂടി ഉത്തരവാദിയാണ്, പിടിക്കപ്പെട്ടാല്‍ നമ്മള്‍ എല്ലാവരും മയക്കുമരുന്ന് കേസില്‍ പ്രതികളാവുമെന്നും ധാരണയും അവര്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കും.
കടുത്ത മര്‍ദ്ദനം, തടങ്കലില്‍ വെക്കല്‍, മയക്കുമരുന്ന് അമിതമായി നല്‍കി ബോധം കെടുത്തല്‍ തുടങ്ങിയ ക്രൂരമായ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പ്രതിരോധം ഇവര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നു. ബ്രിട്ടീഷ് സമൂഹത്തിലെ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യവും, വംശീയ വിവാദങ്ങള്‍ ഭയന്ന് തങ്ങളെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുമെന്ന കുറ്റവാളികളുടെ ധാരണയും, ഈ മോഡസ് ഓപ്പറാന്‍ഡി വര്‍ഷങ്ങളോളം തടസ്സമില്ലാതെ തുടരാന്‍ ഇവര്‍ക്ക് സഹായകരമായി ഭവിച്ചു.
‘അവര്‍ക്ക് ഞാന്‍ കച്ചവടച്ചരക്ക്’
ഗ്രൂമിങ്ങ് ഗ്യാങ്ങില്‍പെട്ട ചഷയര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ചാനല്‍ ഫോര്‍ ഈയിടെ മുഖം മറച്ച് പുറത്തുവിട്ടിരുന്നു. ‘അവര്‍ എന്നെ ഒരു മനുഷ്യസ്ത്രീയായിട്ടല്ല, വെറുമൊരു കച്ചവടച്ചരക്കായിട്ടാണ് കണ്ടത്’ എന്ന് ഈ പെണ്‍കുട്ടി പറയുകയുണ്ടായി. പ്രധാന കുറ്റവാളി ഇവളെ യുകെയുടെ വിവിധ നഗരങ്ങളിലുള്ള ഹോട്ടലുകളിലേക്ക് കൊണ്ടുപോകുകയും, മറ്റ് പുരുഷന്മാര്‍ക്കായി വല്‍ക്കുകയും ചെയ്തു. ദിവസവും 10 മുതല്‍ 15 വരെ പുരുഷന്മാര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി അവള്‍ കോടതിയില്‍ കരഞ്ഞുപറഞ്ഞു.
റോച്ച്ഡെയ്ല്‍ കേസിലെ, ലൂസി എന്ന സ്യൂഡോ നെയിമില്‍ അറിയപ്പെടുന്ന പെണ്‍കുട്ടിക്ക് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് ലൂസി പലതവണ സോഷ്യല്‍ വര്‍ക്കര്‍മാരോടും പോലീസിനോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍, ‘നീ നിന്റെ സ്വന്തം ഇഷ്ടപ്രകാരമല്ലേ അവരുടെ കൂടെ പോകുന്നത്?’ എന്ന് ചോദിച്ച് പോലീസ് അവളെ മടക്കി അയക്കുകയാണുണ്ടായത്. പൊലീസിന്റെ ഈ നിലപാട് തന്നെ കൂടുതല്‍ തകര്‍ത്തുവെന്നും, തനിക്ക് ഈ ലോകത്ത് ആരുമില്ലെന്ന തോന്നല്‍ ഉണ്ടാക്കിയെന്നും ലൂസി പിന്നീട് വെളിപ്പെടുത്തി. ഈ അവഗണന കാരണം അവള്‍ വീണ്ടും ആ ഗ്യാങ്ങിന്റെ കൈകളില്‍ തന്നെ ചെന്നകപ്പെടാന്‍ നിര്‍ബന്ധിതയായി. ഭൂരിഭാഗം പെണ്‍കുട്ടികളും പറഞ്ഞത് തങ്ങള്‍ക്ക് ഹെറോയിന്‍ , മദ്യം എന്നിവ നിര്‍ബന്ധിച്ച് നല്‍കി എപ്പോഴും അര്‍ദ്ധബോധാവസ്ഥയിലാണ് കിടത്തിയിരുന്നത് എന്നാണ്.കുറ്റവാളികളില്‍ പലരും ടാക്‌സി ഡ്രൈവര്‍മാരായിരുന്നു. പെണ്‍കുട്ടികളെ കാറിന്റെ പിന്‍സീറ്റിലിട്ട് പീഡിപ്പിക്കുകയും, സുഹൃത്തുക്കളെ വിളിച്ച് വരുത്തുകയും ചെയ്യുന്നത് സാധാരണയായിരുന്നു എന്ന് ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.ഈ പെണ്‍കുട്ടികളുടെ തുറന്നുപറച്ചിലുകളാണ് യുകെയിലെ ‘ജെയ് റിപ്പോര്‍ട്ട്’-2014 പോലുള്ള വലിയ അന്വേഷണങ്ങളിലേക്ക് വഴിതെളിച്ചതും, കുറ്റവാളികളായ നൂറുകണക്കിന് പുരുഷന്മാരെ ജയിലിലടക്കാന്‍ സഹായിച്ചതും.
2000-കളുടെ തുടക്കം മുതല്‍ ഗ്രൂമിങ്് ഗ്യാങ്ങുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഈ മാഫിയയുടെ വ്യാപ്തിയും അധികാരികളുടെ പരാജയവും പൂര്‍ണ്ണമായി തുറന്നുകാട്ടിക്കൊണ്ട് ലോകത്തെ ഉലച്ച ‘ജെയ് റിപ്പോര്‍ട്ട്’ പുറത്തുവന്നത് 2014-ല്‍ ആയിരുന്നു. അതുകൊണ്ടുതെന്ന പലരും കരുതുന്നത്, ഈ വിവാദം 2014-ലാണ് തുടങ്ങിയതെന്ന് കരുതുന്നത്. പക്ഷേ, ലേബര്‍ പാര്‍ട്ടി എം.പി ആയിരുന്ന ആന്‍ ക്രെ്യയര്‍ തന്റെ മണ്ഡലമായ കീത്ലിയില്‍ ഏഷ്യന്‍ വംശജരായ പുരുഷന്മാര്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പീഡിപ്പിക്കുന്നുണ്ടെന്ന് 2002-ല്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. വംശീയ പരാമര്‍ശം തണുപ്പിക്കാനാണ് അയാള്‍ ഏഷ്യന്‍ വംശജര്‍ എന്ന് പറഞ്ഞത്. ശരിക്കും അത് പാക്കിസ്ഥാനി വംശജരായ ചെറുപ്പക്കാരായിരുന്നു. ഇപ്പോള്‍ ഇത്തരം കേസില്‍ കുറ്റക്കാരായ പലരും, ശിക്ഷകാലവധി കഴിഞ്ഞ് പുറത്തിറങ്ങുയാണ്. അവരെ പാക്കിസ്ഥനിലേക്ക് തന്നെ നാടുകടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

