“മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത്; ബുദ്ധിജീവി അല്ലെങ്കിലും ബുദ്ധി വേണം”; പരിഹാസവുമായി പി രാജീവ്

insight kerala

കൊച്ചി : ടാറ്റ നിക്ഷേപത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് മുൻ വ്യവസായ മന്ത്രി പി രാജീവ്. ടാറ്റാ നിക്ഷേപം കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചതാണ്. 2025ലെ ഇൻവെസ്റ്റ് കേരളയിൽ അവതരിപ്പിച്ച പദ്ധതിയാണ് . അതിനെ പുതിയ പദ്ധതിയായി ഇപ്പോൾ പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രിയെ ടാറ്റ ഗ്രൂപ്പ് തള്ളിയത് ഗൗരവത്തോടെ കാണണം. മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞ് ആകരുത് എന്നും പി രാജീവ് പരിഹസിച്ചു. ബുദ്ധിജീവി അല്ലെങ്കിലും ബുദ്ധി വേണമെന്നും പരിഹാസം.

മലബാർ സിമൻറ്സ് ലിമിറ്റഡും ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറായി എന്ന് മുഖ്യമന്ത്രി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പദ്ധതിയാണ് കാലത്ത് 2025 നടന്ന ഇൻവെസ്റ്റ് കേരളയിൽ അവതരിപ്പിച്ച പദ്ധതിയാണ് എന്ന വ്യവസായ മന്ത്രി കൂടിയായിരുന്ന പി രാജീവ് ചൂണ്ടിക്കാട്ടുന്നത്. LDF സർക്കാറിന്റെ പദ്ധതിയെ സ്വന്തം പദ്ധതിയായി അവതരിപ്പിച്ച് ക്രെഡിറ്റ് എടുക്കാനുള്ള നീക്കം ആണ് യുഡിഎഫ് നടത്തുന്നതെന്ന് ഇതിനോടകം തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു.

Share This Article