ഇ ശ്രീധരനൻ നിർദേശിച്ച അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് വിലയിരുത്തി. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കും. പദ്ധതിതുകയിൽ വലിയ വർദ്ധന ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. പദ്ധതിയുടെ വിമർശകരുടെ അഭിപ്രായം ഉൾപ്പെടെ സർക്കാർ തേടും. മന്ത്രിസഭാ യോഗം റിപ്പോർട്ട് പരിശോധിക്കും. അതിനു ശേഷമാകും നടപടികളിലേക്ക് നീങ്ങുക. നേരത്തെ ഉപസമിതി ഉന്നയിച്ച സംശയങ്ങളില്‍ ശ്രീധരന്‍ വിശദീകരണം നല്‍കിയിരുന്നു.
