വിഴിഞ്ഞം കരാർ; ദുരൂഹത മാറ്റണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

insight kerala

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനിയും എം എസ് സിയുമായുള്ള കരാർ വിവാദമാകുന്ന പശ്ചാത്തലത്തിൽ ദുരൂഹത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്. കരാറിൽ സർക്കാരിൻറെ തുടർനടപടി അറിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. കരാർ ലംഘനത്തിൽ സർക്കാറിന്റെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

അദാനി ഗ്രൂപ്പിന്റെ ഓഹരികൾ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള നീക്കത്തിൽ ഈ സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം വിഷയത്തിൽ ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. തുറമുഖത്തിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ്. കൺസഷൻ അഗ്രിമെന്റ് പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരികൾ കൈമാറാൻ പാടില്ലെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. 25 ശതമാനത്തിലധികം ഓഹരികൾ കൈമാറുന്നതിന് സർക്കാരിന്റെ മുൻകൂർ അപ്രൂവൽ ആവശ്യമാണെന്ന് കരാറിൽ വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുമതിക്കായി കമ്പനി കത്ത് നൽകിയാൽ മാത്രമേ അത് സർക്കാർ പരിശോധിക്കുകയുള്ളൂവെന്നും അതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Share This Article