ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയായ യുവതിയുടെ
കുടുംബത്തിന് അടിയന്തരമായി 11 ലക്ഷം രൂപയുടെ സഹായം നൽകാൻ തീരുമാനമായി.
5 ലക്ഷം രൂപ വീതം കെഎഫ്ഡിസിയും പെരിയാർ ടൈഗർ റിസർവും ഒരു ലക്ഷം രൂപ ജില്ലാ കളക്ടറും നൽകും.
കൂടുതൽ തുക നൽകാനുള്ള പ്രൊപ്പോസൽ സർക്കാർ തലത്തിൽ അവതരിപ്പിക്കും.
കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ സ്പോൺസർ ചെയ്യും.
കോന്നി എംഎൽഎ ജനീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കൂടാതെ
കെഎസ്ഡിസി തോട്ടത്തിലും സമീപപ്രദേശത്തും ആദിവാസികൾ താമസിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും
പോലീസ് ഔട്ട് പോസ്റ്റും പ്രധാന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും. അതേസമയം
കഴിഞ്ഞദിവസം റാന്നി കോടതി റിമാൻഡ് ചെയ്ത പ്രതി വിനോദ് കുമാർ കൊട്ടാരക്കര സബ് ജയിലിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും
ഗവിയിലെ കൊല ; അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം അടിയന്തര സഹായം
