‘മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; പുതിയ അണക്കെട്ട് അനുവദിക്കില്ല’; വിജയ് സർക്കാർ

insight kerala

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. തമിഴ്നാട് നിയമസഭ സമ്മേളനം തുടരുന്നു.

അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്നും ബജറ്റ് സമ്മേളനത്തിനുശേഷം തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Share This Article