പകർച്ചവ്യാധികൾ സംസ്ഥാനത്ത് പടരുന്നു. പുതിയ രോഗങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുകയാണ്. തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂരിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷം ആദ്യത്തെ എം പോക്സ് കേസാണ് ഇത്.
ഷിഗെല്ല , നിപ , അമീബിക് രോഗങ്ങൾ വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ഡെങ്കി മരണവും എലിപ്പനി മരണവും റിപ്പോർട്ട് ചെയ്തു.
