തിരുവനന്തപുരം: തലസ്ഥാനത്ത് പ്രണയ പക . പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിക്കാണ് പരിക്കേറ്റത്. പനവൂർ സ്വദേശി ഫഹദ് ആണ് ആക്രമിച്ചത്. പെൺകുട്ടിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു. 16 വയസ്സുള്ള പെൺകുട്ടിക്കാണ് ആക്രമണമേറ്റത്. പ്രണയം നിരസിച്ചതിനെ തുടർന്നുള്ള പകയാണ് ആക്രമണത്തിന് പിന്നിൽ.
