നേതൃത്വത്തിനെതിരായ കടന്നാക്രമണം സിപിഎമ്മിന്റെ എല്ലാ ജില്ലാ കമ്മിറ്റികളിലും തുടരുന്നു. തിരുവനന്തപുരം ജില്ല സെക്രട്ടറിയേറ്റിലും അതിരൂക്ഷ വിമർശനമാണ് പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഉണ്ടായത്. കണ്ണൂർ ജില്ലാ കമ്മറ്റി വിരിച്ചു വിടണം എന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിലാണ് വിമർശനം ഉയരുന്നത്. പിണറായിയുടെ ശൈലിയും തോൽവിക്ക് തിരിച്ചടിയായി. ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത അംഗങ്ങൾ ഓരോരുത്തരും പേരെടുത്ത് പറഞ്ഞാണ് വിമർശിച്ചത്. പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ പ്രതിഷേധത്തിന് തുടക്കമിട്ടപ്പോൾ അത് കൊടുങ്കാറ്റായി മാറുമെന്ന് തിരിച്ചറിയാൻ നേതൃത്വത്തിന് കഴിയാതെ പോയി. ടി കെ ഗോവിന്ദൻ പല ആവർത്തി മുന്നറിയിപ്പ് നൽകിയിട്ടും നേതൃത്വം ഗൗരവത്തോടെ കണ്ടില്ല. പി കെ ശ്യാമളയെ മാറ്റാൻ എം വി ഗോവിന്ദനോ പിണറായി വിജയനോ തയ്യാറായില്ല. പാർട്ടിയുടെ കണ്ണൂർ ഘടകമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഇത്രയേറെ തിരിച്ചടി ഉണ്ടാക്കിയത്. കണ്ണൂർ ഘടകത്തെ പിരിച്ചുവിട്ടാൽ സിപിഎമ്മിന് ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് തിരുവനന്തപുരം ജില്ല നേതൃത്വം വിമർശിച്ചു.
