രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാന്റിന്റെ ശ്രമം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നു.
വി ഡി സതീശൻ രമേശ് ചെന്നിത്തലയെ സന്ദർശിച്ചതിന് പിന്നാലെയാണ് ഹൈക്കമാന്റിന്റെ നിർണായക നീക്കം. ചെന്നിത്തല ഇടഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലാണ് അനുനയ നീക്കം,
മന്ത്രിസഭയിൽ ചെന്നിത്തലയെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമാക്കി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ രമേശ് ചെന്നിത്തല വിട്ടുനിന്നാൽ കൂടുതൽ പൊട്ടിത്തെറിയിലേക്ക് വഴിമാറുമെന്ന് ഹൈക്കമാൻ്റിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് സമവായ ചർച്ചകൾക്കായി നേതാക്കൾ എത്തുന്നത്. നേരത്തെ വി ഡി സതീശൻ ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് മന്ത്രിസഭയിൽ വരണമെന്ന് ക്ഷണിച്ചു
