ഐഷാ പോറ്റിയുടെ തോൽവിയിൽ കോൺഗ്രസിനുള്ളിൽ നടപടി

insight kerala

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോൽവിയുടെ പേരിൽ നടപടി.
കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. അയിഷാപോറ്റിയുടെ പരാജയത്തിൽ ആണ് കൊല്ലം ഡി സി സി, മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടുകൊണ്ട് നടപടി സ്വീകരിച്ചത്.
എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾക്കെതിരെയാണ് നടപടി.
ഡി സി സി ജന. സെക്രട്ടറിയും, ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ. ബ്രിജേഷ് എബ്രഹാമിന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച ഉണ്ടായതിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ നേതാക്കളെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വക്കറ്റ് ഐഷാപോറ്റി 1,012 വോട്ട്കൾക്കായിരുന്നു സിപിഐഎമ്മിലെ കെ എൻ ബാലഗോപാലിനോട് പരാജയപ്പെട്ടത്.

Share This Article