എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി

insight kerala

തിരുവനന്തപുരം ∙ സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടിസ് നൽകിയത്.

ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിലാണ് പ്രശാന്തി‍നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ.എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024​ നവംബര്‍ 11നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്‍റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യവുമായിരുന്നു. എന്നാൽ ഗോപാലകൃഷ്ണ​ന്‍റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തി​നെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയാണ് ചെയ്തത്.

Share This Article