ബംഗളൂരുവിൽ മരിച്ച നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജിനെതിരെ കൂടുതൽ വെളിപെടുത്തലുകൾ. അധ്യാപകന്റെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി വിദ്യാർഥികൾ. പരാതി പറഞ്ഞിട്ടും ഉപയോഗം ഇല്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. മാനേജ്മെന്റിനും അധ്യാപകർക്കും എല്ലാം ബിസിനസ് മാത്രമെന്നും ആരോപിക്കുന്നു.
ആദിത്യനെ അവസാനമായി കാണാൻ അനുവദിച്ചില്ല എന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ വിദ്യാർത്ഥികൾ പറയുന്നു. ആദിത്യന്റെ മരണത്തിനു ശേഷവും പിറ്റേദിവസം കോളേജിൽ ക്ലാസ് നടന്നതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
