വെടിക്കെട്ട് അപകടം; മരണം 8 ആയി; അഞ്ചുപേരുടെ നില ഗുരുതരം

AnilKumar BalaKrishnan

തൃശൂർ പൂര വെട്ടിക്കെട്ട് അപകടത്തിൽ മരണം എട്ടായി ഉയർന്നു. ഇതിൽ അഞ്ചുപേരുടെ മൃതദേഹങ്ങളും മറ്റുള്ളവ ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. പൊള്ളലേറ്റ പലരുടെയും ഗുരുതരം. മരണസംഖ്യ ഉയരാൻ സാധ്യത. 18 പേരെ മെഡിക്കൽ കോളേജിൽ എത്തിച്ചു.

വെടിക്കെട്ട് അപകടത്തിൽ ആർ ഡി ഓയുടെ അന്വേഷണം ഉണ്ടാകും. മജിസ്റ്റീരിയൽ തലത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. അപകടകാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് തൃശ്ശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.

Share This Article