കോഴിക്കോട് : മലബാർ മെഡിക്കൽ കോളേജിലെ എം ബി ബി എസ് വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാടിൽ ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ അഭിയാൻ, അഭിനവ്, നന്ദകിഷോർ എന്നിവരാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. ലോറി ഡൈവർമാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂവരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി കൊയിലാണ്ടി പോലീസ് പറഞ്ഞു.
