കോളിളക്കമുണ്ടായ ഡോ.വന്ദനാദാസ് വധക്കേസിൽ ഈ മാസം 17ന് വിധി പറയും. കേസിന്റെ അന്തിമവാദം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങി 70ലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കി.
സംസ്ഥാനത്ത് ആദ്യമായി ഒരു ഡോക്ടർ ആശുപത്രിയിൽ കൊലചെയ്യപ്പെട്ട സംഭവമാണ് ഡോ. വന്ദനാദാസിൻ്റെ കൊലപാതകം. നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപാണ് മദ്യലഹരിയിൽ കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്
2023 മെയ് 10 ന് പുലർച്ചെ 4.35ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു സംഭവം. നെഞ്ചിലും തലയിലും ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്.

