തിയറ്ററുകൾ കാലി; കേരള സ്റ്റോറി 2’വിനോട് മുഖം തിരിച്ച് കേരളം, പലയിടത്തും ഷോകൾ റദ്ദാക്കി

insight kerala

കേരള സ്റ്റോറി 2 വിൻ്റെ പ്രദർശനം തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതതിന് പിന്നാലെ മുഖം തിരിച്ച് കേരളം. സിനിമ കാണാൻ തിയേറ്ററുകളിൽ ആളില്ലാത്തതിന് പിന്നാലെ മിക്ക ജില്ലകളിലും ആദ്യ ഷോ റദ്ദാക്കി. എറണാകുളത്ത് ന്യൂക്ലീയസ് മാളിലെ പാൻ സിനിമാസിൽ നിശ്ചയിച്ച ആദ്യ ഷോ ആളില്ലാത്തതിനാൽ റദ്ദാക്കി.

അതേസമയം, സിനിമ കേരളത്തിൻ്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് കേരള സ്റ്റോറിയുടെ പ്രദർശനം തടഞ്ഞിരുന്നു. എന്നാൽ നിർമാതാക്കള്‍ നൽകിയ അപ്പീലിനെതുടർന്ന് പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു. ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിതായിരുന്നു നടപടി.

ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി വാദം കേട്ട് ക‍ഴിഞ്ഞ ദിവസം വൈകിട്ടോടെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ സിനിമ റിലീസിനുള്ള തടസ്സം നീങ്ങുകയായിരുന്നു. ഇതിനിടെ ജസ്റ്റിസ് സുശ്രൂത്  അരവിന്ദ് ധർമ്മീകാരിക്ക് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article