ഇരവിപുരത്ത് ആര്? പ്രേമചന്ദ്രൻ്റെ മകനോ? ആർഎസ്പിയിൽ തർക്കം മുറുകുന്നു

insight kerala

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി
ആര്‍.എസ്.പിയിലെ തര്‍ക്കം തുടരുന്നു.
ഇരവിപുരത്തെ RSP സ്ഥാനാര്‍ത്ഥിയെ ജില്ലാ കൗണ്‍സില്‍ യോഗത്തിലും കണ്ടെത്താനായില്ല. ഇനി
ഇരവിപുരത്ത് ആര് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും.
അഡ്വ. എം.എസ് ഗോപകുമാര്‍, കാര്‍ത്തിക് പ്രേമചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന് വിട്ടു. എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മകൻ
കാര്‍ത്തിക് പ്രേമചന്ദ്രന്റെ പേര് ഒരു വിഭാഗം മുന്നോട്ടുവെച്ചു.
അഡ്വ. എം.എസ് ഗോപകുമാറിനെ അനുകൂലിച്ച് മറുപക്ഷം രംഗത്ത് വന്നു.
പ്രവര്‍ത്തന പരമ്പര്യമുള്ളവരെ മല്‍സരിപ്പിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായം ഉന്നയിച്ചു.
ഇതോടെ
അന്തിമതീരുമാനം നാളെ കൊല്ലത്ത് ചേരുന്ന സംസ്ഥാനനേതൃയോഗത്തിന് വിട്ടു.
സ്ഥാനാർത്ഥിയുടെ പേരിൽ അനാവശ്യ ചർച്ച ഉയർന്നെന്ന് ജില്ലാ കൗൺസിലിൽ വിമർശനം ഉണ്ടായി.
മണ്ഡലം കമ്മിറ്റി യോഗത്തിലെ സ്ഥാനാർത്ഥി നിർണയ കണക്കുകൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിലും വിമർശനം ഉയർന്നു.

Share This Article