തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും.
ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അധ്യക്ഷതയിലാണ് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നത്. ജില്ലാ സെക്രട്ടേറിയറ്റ് നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിവാഹം ജോയി വർക്കലയിൽ വീണ്ടും ജനവിധി തേടിയാൽ ജില്ലാ സെക്രട്ടറി പദം ഒഴിയേണ്ടി വരുമെന്നതിനാൽ ചില ഭിന്ന സ്വരങ്ങൾ ജില്ലാ ഘടകത്തിൽ ഉയർന്നിരുന്നു . അതിനാൽ വി ജോയ് ഇക്കുറി മത്സരിക്കണമോ എന്നതിൽ ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. മത്സരിക്കാനാണ് സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചത്. ജോയി മാറിയാൽ വർക്കലയിൽ തിരിച്ചടി ഉണ്ടാകുമെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ട്. ഒപ്പം കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നതിനെതിരെയും ആറ്റിങ്ങലിൽ ഒ എസ് അംബിക മത്സരിക്കുന്നതിനെതിരെയും എതിർ ശബ്ദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയേറ്റിൽ 10 പേരും മത്സരിക്കാൻ ആണ് തീരുമാനം എടുത്തിരിക്കുന്നത്.
തിരുവനന്തപുരം സെൻട്രൽ, കോവളം എന്നീ
സീറ്റുകൾ ഘടക കക്ഷികളിൽ നിന്ന് ഏറ്റെടുക്കണമെന്ന ആവശ്യവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നു.
തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും
വി ജോയ് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

