കടലിൽ കാണാതായ 11 വയസ്സുകാരന് വേണ്ടി തെരച്ചിൽ ഊർജിതം

insight kerala

ആലപ്പുഴ: കടലിൽ കാണാതായ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതമാക്കി.
അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ടു മുതൽ കാണാതായത്.കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്കു മുകളിൽ കണ്ടെത്തിയിരുന്നു..കെ.കെ.കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിഷേക് വൈകിട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം കളിക്കാൻ പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിച്ചു. അമ്പലപ്പുഴ പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിയുടെ കല്ലിൽ കിടക്കുന്നതായി കണ്ടെത്തി. മത്സ്യതൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും, മറ്റു വള്ളങ്ങളിലും തെരച്ചിൽ ആരംഭിച്ചു. അമ്പലപ്പുഴ പൊലീസും, നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. വസ്ത്രം കല്ലിൽ വെച്ചിട്ട് കടലിൽ കുളിക്കാനിറങ്ങിയതായിരിക്കാമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.

Share This Article