പി കെ ശശി കോൺഗ്രസിലേക്ക് ? കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചു. നാളെ മാധ്യമങ്ങളെ കാണും

insight kerala

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി കെ ശശി. ടൂറിസം സെക്രട്ടറിക്ക് കഴിഞ്ഞദിവസം രാത്രിയാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം വിട്ട് കോൺഗ്രസിലേക്ക് പോകുന്നു എന്ന അഭ്യൂങ്ങൾക്കിടെയാണ് പി കെ ശശി പദവി ഒഴിഞ്ഞത്. പി കെ ശശിയ്ക്കെതിരെ സിപിഎം പാലക്കാട് ജില്ലാ ഘടകത്തിൽ കടുത്ത വിയോജിപ്പാണ് നിലനിൽക്കുന്നത്. KTDC പദവി ഒഴിയണമെന്ന ആവശ്യം വളരെ നേരത്തെ തന്നെ പാലക്കാട് ഘടകം മുന്നോട്ടുവച്ചിരുന്നു. സാമ്പത്തിക ക്രമക്കേടിനെ തുടർന്നാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മറ്റിയിലേക്ക് പി കെ ശശിയെ തരംതാഴ്ത്തിയിരുന്നത്. മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽനിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.

കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടി നേതൃത്വവുമായി അകന്ന് നിന്ന ശശി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല. നാളെ പികെ ശശി മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Share This Article