തന്ത്രിയുടെ ജാമ്യ ഹർജി; പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. പോസിക്യൂഷൻ വാദം നാളെ

insight kerala


കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ
തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി.
പോസിക്യൂഷൻ വാദം നാളെ നടക്കും.
അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നതെന്നും
പ്രതിഭാഗം വാദിച്ചു. എന്നാൽ തന്ത്രിയുമായി പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു SIT യുടെ കണ്ടെത്തൽ.തന്ത്രിക്ക് വേണ്ടി അഡ്വ.ബി.രാമൻപിള്ള ഓൺലൈനായി ഹാജരായി. പ്രതിഭാഗം വാദം പൂർത്തിയായതോടെ
പ്രോസിക്യൂഷൻ വാദം നാളെ ഉച്ചയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ നടക്കും. അതേ സമയം
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും, മുൻ കമ്മീഷണറുമായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദംകേൾക്കും. അറസ്റ്റിലായി 90 ദിവസം ഇന്നലെ പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിനാണ് വാസു ജാമ്യഹർജി ഫയൽ ചെയ്തത്. കട്ടിളപ്പാളി കേസിൽ ആണ് എൻ. വാസു പ്രതിയായിട്ടുള്ളത്.

Share This Article