അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യ 9 വിക്കറ്റിന് 411 റൺസ് ; വൈഭവ് 80 പന്തിൽ 175 റൺസ്

insight kerala

അണ്ടർ 19 ലോക കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പടുകൂറ്റൻ സ്കോർ ഉയർത്തി. 9 വിക്കറ്റിന് 411 റൺസ് എന്ന കൂറ്റൽ സ്കോറാണ് ഇന്ത്യയ്ക്ക്. ഇംഗ്ലണ്ടിന് ജയിക്കാൻ 412 റൺസ് വേണം. വൈഭവ് സൂര്യവംശിയുടെ അദ്ഭുത ബാറ്റിംഗിൽ ആണ് ഇന്ത്യയ്ക്ക് റെക്കോർഡ് സ്കോർ ഉയർത്താനായത്. 80 ബോളിൽ നിന്ന് 175 റൺസാണ് വൈഭവ് നേടിയത്. മനോഹരമായ ഇന്നിംഗ്സ് ആണ് വൈഭവ് പുറത്തെടുത്തത്. 15 വീതം സിക്സും ഫോറുമാണ് വൈഭവിന്റെ ഇന്നിംഗ്സിൽ ഉള്ളത്. അണ്ടർ 19 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആണിത്. ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. വൈഭവന്റെ അണ്ടർ 19 കരിയറിലെ ഇരുപത്തിയഞ്ചാമത്തെ മത്സരമാണിത്.

Share This Article