കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ എൽഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പിന് യു ഡി എഫിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ എൽഡി എഫിലേക്ക് വരാം. അവർക്ക് സംരക്ഷണം ഒരുക്കും. അതവരുടെ തീരുമാനമാണ്.
കേരളാ കോൺഗ്രസ് രക്തത്തിൻറെ ഭാഗമാണ് അവരും. ഒരുതവണ അവരെ തറവാട്ടിലേക്ക് കൂട്ടിച്ചേർത്തിരുന്നു. ഇത്തവണ തറവാട്ടിലേക്ക് ക്ഷണിക്കുന്നില്ല. ജോസഫ് ഗ്രൂപ്പിന് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് അറിയാമെന്നും ജോസ് കെ മാണി പറഞ്ഞു
ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി
