സഭയിൽ ബജറ്റിന്മേലുള്ള ചർച്ച; രാഹുലിനെ പുറത്താക്കാനുള്ള പരാതി എത്തിക്സ് കമ്മിറ്റി പരിശോധിക്കും

insight kerala

നിയമസഭയിൽ ബജറ്റിൻമേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. 9 മണിക്ക് ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങും. ശബരിമല ഉൾപ്പെടെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ചർച്ചയിലുടനീളം ആരോപണ പ്രത്യാരോപണങ്ങളായി മാറും. കേന്ദ്ര സംസ്ഥാന ബജറ്റുകൾക്കെതിരായ വിമർശനവും പ്രതിഷേധവും പ്രതിപക്ഷം സഭയും പ്രകടിപ്പിക്കും. കേന്ദ്ര ബജറ്റിനെതിരായ പ്രതിഷേധം ഭരണപക്ഷവും രേഖപ്പെടുത്തും.

രാഹുൽ മങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന ഹർജി എത്തിക്സ് കമ്മിറ്റി ഇന്ന് പരിഗണിക്കും. ഡി കെ മുരളി എംഎൽഎ ആണ് പരാതി നൽകിയത്. നിരന്തരം പീഡനക്കേസുകളിൽ പ്രതിയാക്കുകയും ജയിലിൽ ആകുകയും ചെയ്ത എംഎൽഎ സഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article