വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിംഗ് ;വിജിലൻസ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട്

insight kerala

ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമയുടെ ഷൂട്ടിങ് നടന്നുവെന്ന് ദേവസ്വം വിജിലന്‍സ് എസ്‍പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംവിധായകൻ അനുരാജ് മനോഹറിനെതിരെ നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഷൂട്ടിങ് നടന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് കൈമാറി. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നുവെന്നും മകരവിളക്ക് ദിവസം ഷൂട്ട് ഹിൽടോപ്പിൽ വെച്ചായിരുന്നു ഷൂട്ടിങെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്നായിരുന്നു സംവിധായകന്‍റെ വിശദീകരണം. ഷൂട്ടിങിന് പൊലീസ് അനുമതി നൽകിയതായി വിജിലന്‍സ് റിപ്പോര്‍ട്ടിലില്ല

Share This Article