പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ നിലപാട് സുതാര്യമാക്കാന്‍ സിപിഎം നീക്കം. വരവ് ചിലവ് കണക്ക് അവതരിപ്പിക്കാൻ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
വി കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണം ,അണികളില്‍ സംശയമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ ദിവസങ്ങളിൽ,പാർട്ടി വിശദീകരണ യോഗങ്ങളിൽ നിന്ന് അണികൾ കൂട്ടത്തോടെ മാറിനിന്നത് നേതൃത്വത്തെ പ്രതിസന്ധിലാഴ്ത്തിയിരുന്നു. “അണികൾ നേതൃത്വത്തെ തിരുത്തണം” എന്ന കുഞ്ഞി കൃഷ്ണന്റെ പുസ്തകം ഫെബ്രുവരി നാലിനാണ് പ്രകാശനം ചെയ്യുന്നത്.ഇതിന് ശേഷം,എല്ലാ കാര്യങ്ങളും വിശദീകരിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാജേഷും വ്യക്തമാക്കി. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ മുഴുവൻ കണക്കുകളും പൊതുജനമധ്യ വെക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പയ്യന്നൂർ ഫണ്ട് തട്ടിപ്പ്; നിലപാട് സുതാര്യമാക്കാൻ സിപിഎം
