അതിവേഗ റെയിൽ; ഇ ശ്രീധരൻ്റെ ഓഫീസ് പൊന്നാനിയിൽ പ്രവർത്തനം തുടങ്ങി

insight kerala

അതിവേഗ റെയിൽ പദ്ധതിക്കായി ഈ ശ്രീധരന്റെ ഓഫീസ് പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു. പദ്ധതിക്കായി അഞ്ചുമാസം കൊണ്ട് ഡിപിആർ തയ്യാറാക്കാനാണ് തീരുമാനം.റയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മുന്നോട്ട് പോകുന്നതെന്ന് ഇ ശ്രീധരൻ പറഞ്ഞു
സംസ്ഥാന സർക്കാരിനെ ഇപ്പോൾ അറിയിക്കേണ്ട കാര്യമില്ലെന്നും എതിർപ്പുകൾ ഇല്ലാതാകുമെന്നും ഈ ശ്രീധരൻ വ്യക്തമാക്കി.
ഏറ്റടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാകുമെന്നും സ്ഥലം എടുക്കൂ എന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരുമെന്നും ഇ ശ്രീധരൻ പറഞ്ഞു. സ്ഥലത്ത് നേരിട്ടെത്തി സർവേ നടത്തും. അതിനു മുമ്പ് ജനങ്ങളുടെ സംശയവും, ആശങ്കയും തീർക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

Share This Article