വിവാദമായ മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ അപ്പീൽ തള്ളി. തടികൾ വനം വകുപ്പ് കണ്ടു കെട്ടിയതിനെതിരെയാണ് പ്രതികൾ അപ്പീൽ നൽകിയത്. തടികൾ സർക്കാരിന്റേതല്ല, തങ്ങളുടേതാണെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ പ്രതികൾ നൽകിയ 27 കേസുകളിലെ അപ്പീലൂം വയനാട് ജില്ലാ കോടതി തള്ളി.
2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.
