കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയ്ക്ക് വിസ്മയമായി ടൗൺ യു പി സ്കൂളിലെ വർണ്ണ കൂടാരം. ചടങ്ങിൽ കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് അധ്യക്ഷനായി. പ്രഥമാധ്യാപിക കെ. ശ്രീകുമാരി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി. സോമരാജൻ സ്കൂൾ തീം സോങ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബീനാ ജോൺസൺ, കൗൺസിലർമാരായ എം ശോഭന, മുനമ്പത്ത് ഗഫൂർ, ബി. മോഹൻദാസ്, ആശാ അനിൽ, പി. രാജു, പി. ഗിരീഷ്കുമാർ, എ ഇ ഒ ആർ. അജയകുമാർ,ബി പി സി എസ്. ശ്രീകുമാർ, എസ് എം സി ചെയർമാൻ പ്രവീൺ മനയ്ക്കൽ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ചടങ്ങിൽ വച്ച് ഓട്ടോ ഡ്രൈവർമാരെയും സ്കൂൾ അഭ്യുദയകാംക്ഷിളെയും എൽ എസ് എസ് വിജയികളെയും വിവിധ മേളകളിലെ പ്രതിഭകളെയും ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി സാബിറ. കെ. എസ്. ചടങ്ങിന് നന്ദി പറഞ്ഞു.
