ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും വൈകും. ഇതോടെ മുരാരി ബാബുവിനു പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങും.. എന്നാൽ സ്വർണ്ണക്കൊള്ളയിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയാൽ അത് സർക്കാറിനും പോലീസിനും തിരിച്ചടിയാകും എന്നുള്ളത് കൊണ്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പൊലീസിൻ്റെ തീരുമാനം. ദ്വാരപാലക പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായിട്ട് ഫെബ്രുവരി രണ്ടിന് 90 ദിവസം കഴിയും..
ശബരിമല സ്വർണ്ണക്കൊള്ളയിൽ സ്വർണ്ണം ചെമ്പാക്കിയതിന്റെ രേഖകളുടെ ശാസ്ത്രീയ പരിശോധന നടക്കും. മിനുട്സ് തിരുത്തിയത് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ ആണെന്ന് ഉറപ്പാക്കാനായി കയ്യക്ഷരം പരിശോധിക്കും. ഇതിനായി കയ്യക്ഷര സാമ്പിൾ ശേഖരിച്ചു.
അതേസമയം സ്വർണകൊള്ളയിൽ പി എസ് പ്രശാന്തിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഈ മാസം 24ന് തിരുവനന്തപുരത്തെ എസ്ഐടിയുടെ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇത് രണ്ടാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്.. പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരുന്ന കാലത്ത് ഉണ്ണികൃഷ്ണൻ പോറ്റി എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതയാണ് വിവരം. സാക്ഷികളുടെയും പ്രതികളുടെയും പകർപ്പുകൾ പ്രത്യേക അന്വേഷണസംഘം ഇ ഡിക്ക് കൈമാറും.. മൊഴി പകർപ്പ് ആവശ്യപ്പെട്ട് ഇ ഡി നേരത്തെ SIT ക്ക് കത്ത് നൽകിയിരുന്നു. നൽകാതിരുന്നാൽ നിയമ തർക്കം ആകും എന്നതിനാലാണ് മൊഴി പകർപ്പ് നൽകാൻ SIT തീരുമാനിച്ചത്.
അ
ത

