കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട് തിരിതെളിയും

insight kerala

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന് ജനുവരി 22ന് കോഴിക്കോട് തിരിതെളിയും. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എട്ട് വേദികളിലായി നടക്കുന്ന സാഹിത്യോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജനുവരി 22 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ നടക്കുക. ബഹിരാകാശയാത്രിക സുനിത വില്യംസ് ഫെസ്റ്റിവലിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. കെ എൽ എഫിൽ അതിഥിരാജ്യമായ ജർമനിയിൽ നിന്ന് ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകരാണ് സംവാദത്തിന് എത്തുക. ഓരോ ഫെസ്റ്റിവലും അതിർത്തികൾക്കപ്പുറം സഞ്ചരിച്ച് ചിന്തകളും ആശയങ്ങളും സംസ്കാരങ്ങളും കൈമാറാനുള്ള സ്വതന്ത്ര്യ വേദിയാണ് സൃഷ്ടിക്കുന്നതെന്ന് കെ എൽ എഫ് ചീഫ് ഫെസ്റ്റിലിറ്റേറ്റർ രവി ഡി.സി കോഴിക്കോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഫെസ്റ്റിവൽ അഡ്വൈസർ ഹെമാലി സോധി, ബാംഗ്ലൂർ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മിഷെൽ ഹെയ്ൻസ്റ്റ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share This Article