വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരൻ നായർ

insight kerala

വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാവരോടും എൻഎസ്എസിന് ഒരേ സമീപനവും സമദൂരവുമാണ്. വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയ നേതാക്കൾ മോശമായി പറയുന്നത് ശരിയല്ല. ഇത്രയും പ്രായമുള്ള നേതാവിനെ വിലകുറഞ്ഞ രീതിയിൽ രാഷ്ട്രീയ നേതാക്കൾ ആക്ഷേപിക്കുകയാണ്. എസ്എൻഡിപിയുമായി അലോഹ്യത്തിലല്ല; ലോഹ്യത്തിൽ തന്നെയാണ്.
മുഖ്യമന്ത്രി വണ്ടിയിൽ കയറ്റി കൊണ്ടുപോയി എന്നു പറഞ്ഞ് വില കുറഞ്ഞ രീതിയിലാണ് വെള്ളാപ്പള്ളി നടേശനെ ആക്ഷേപിക്കുന്നത്. അദ്ദേഹത്തിൻറെ പ്രായംകൊണ്ട് നമ്മൾ പ്രതീക്ഷിക്കുന്ന ഭാഷയിൽ ആവണം എന്നില്ല പ്രതികരിക്കുന്നത്. അദ്ദേഹത്തെക്കാൾ പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കൾ തരംതാണ രീതിയിൽ വിമർശിക്കുന്നത് ഒരിക്കലും ശരിയല്ല എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.

Share This Article