വടക്കുനാഥൻ സാക്ഷി ; ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി

insight kerala

തൃശ്ശൂർ : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനായി. സീരിയൽ നടി ഗോപികയാണ് വധു. ഇന്ന് രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം . വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളെ മാത്രം ഉൾ‍ക്കൊള്ളിച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ഗോവിന്ദ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് ഇതിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുള്ളത്. താലികെട്ട് വെളിപ്പെടുന്ന ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു ഇരുവരുടെയും ഗോവിന്ദ് ഗോപികയുമായുള്ള വിവാഹ വിവരം ആരാധകർ അറിയിച്ചു.

ഇതിന് പിന്നാലെ വിവാഹ തിയതിയും പുറത്തുവിട്ടിരുന്നു. വിവാഹ വിശേഷങ്ങൾ താരങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർക്കായി പുറത്തുവിട്ടിരുന്നു. ഇരുവരുടെയും മെഹന്തി, അയിനിയൂൺ, ബ്രൈഡ് ടുബി തുടങ്ങിയ ചടങ്ങുകളുടെ വിവരങ്ങൾ വീഡിയോയിലൂടെയാണ് ആരാധകർ അറിഞ്ഞത്. മോഹൻലാലിനെ വിവാഹം ക്ഷണിക്കാൻ പോയതിൻ്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article