തിരുവനന്തപുരം: കേരളത്തിലെ ഒരു ക്യാമ്പസിലും ഗവര്‍ണറെ കാലുകുത്തിക്കില്ലെന്ന എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഡിസംബര്‍ 18നു കോഴിക്കോട് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന സനാതന ധര്‍മപീഠത്തിന്റെ സെമിനാറില്‍ ഗവര്‍ണര്‍ പങ്കെടുക്കും.
ഡിസംബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ഒഴിവാക്കിയാണ് കാലിക്കട്ട് ക്യാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് തനിക്കു നേരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം നടന്നതെന്ന ഗവര്‍ണറുടെ ആരോപണം നിലനില്‍ക്കുന്നതിനിടെ സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രാത്രിയടക്കം താമസിക്കാനുമുള്ള ഗവര്‍ണറുടെ തീരുമാനം.
ഗവര്‍ണറെ കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വെല്ലുവിളിച്ചത്.
- “കേരളത്തിൽ കോൺഗ്രസ്സ് സ്തംഭനാവസ്ഥയിൽ. കെപിസിസി പ്രസിഡണ്ടില്ലാത്തതിനാൽ പാർട്ടി അനിശ്ചിതത്വത്തിൽ”; ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
- ദാവൂദിനെ തീര്ക്കാര് ഇന്ത്യ നടത്തിയത് നിരവധി ഓപ്പറേഷനുകള്‍; ചോട്ടാരാജന്‍ അനുയായികളെവെച്ചും കൊലക്ക് നീക്കം; 500 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്നു ഡി കമ്പനി പാപ്പരായി; ഏക മകന് മൗലവിയായതും ഹൃദയാഘാതം വന്നതും തിരിച്ചടി; മേജര്‍ രവി പറഞ്ഞത് പൂര്‍ണമായും പുളുവല്ല; ഓപ്പറേഷന് ദാവൂദിന്റെ കഥ
- ചേരാനല്ലൂർ കേസ്; “ജഡ്ജി തന്നെ വിളിച്ചിട്ടില്ല” ; തുറന്നുപറഞ്ഞ് കമ്മീഷണർ കാളിരാജ് മഹേഷ്
- ഭാര്യയെ ജോലിസ്ഥലത്ത് എത്തി ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു
- സർവകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം നൽകും






