മതപഠന ശാലയുടെ മറവില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കിയ മൂന്ന് മദ്രസാധ്യാപകര്‍ അറസ്റ്റില്‍.
കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച സ്വദേശി മാങ്കാട് കടക്കല്‍ കാഞ്ഞിരത്തുമൂട്ടില് ബിസ്മി ഭവനില്‍ താമസിക്കുന്ന ആര്.സിദ്ദിഖ് (24), തൊളിക്കോട് പുളിമൂട് സബീന മന്‍സിലില്‍ എസ്.മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍ പ്രദേശ് ഖെരി ഗണേഷ്പൂര്‍ ഹൈരി സ്വദേശി എം.മുഹമ്മദ് റസാമുള്‍ഹക്ക് എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവര്‍ഷമായി പ്രതികള്‍ തിരുവനന്തപുരം നെടുമങ്ങാട്ട് മദ്രസ നടത്തിവരുകയായിരുന്നു. കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മദ്രസ നടത്തി കൊച്ചുകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനത്തിനിരയാക്കുകയായിരുന്നു ഇവര്‍. കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.
- “അൻസിബയ്ക്ക് പിന്നിൽ മത വർഗീയ ശക്തികൾ ഉണ്ട്” ലക്ഷ്മി പ്രിയ
- വി ജോയിയോട് ശിവൻകുട്ടിക്ക് അതൃപ്തി ; യോഗത്തിൽ പങ്കെടുക്കുന്നില്ല
- ‘അൻസിബയുടെ പരാതിയിൽ കഴമ്പില്ല’ പൊലീസ് റിപ്പോർട്ട്
- സ്റ്റുഡിയോവില്‍നിന്ന് തമിഴ്സിനിമയെ ഗ്രാമങ്ങിലെത്തിച്ച പ്രതിഭ; കമലിനെയും രജനിയെയും വളര്‍ത്തി; ഇളയരാജയുമായി പിണക്കവും ഒന്നിക്കലും; ഭാരതിരാജ എന്ന ‘സംവിധായകരുടെ ഹിമാലയം’ ഓര്‍മ്മയാവുമ്പോള്‍
- ഒന്നാന്തരം ആദ്യപകുതി; പാളിപ്പോയ രണ്ടാംപകുതി; രണ്ടേമുക്കാല്‍ മണിക്കൂറോളമുള്ള ദൈര്‍ഘ്യം പ്രേക്ഷകരെ മടുപ്പിക്കുന്നു; പലയിടത്തും ആവര്‍ത്തനം; നസ്ലന് ചിത്രം മോളിവുഡ് ടൈംസ് പ്രതീക്ഷിച്ചപോലെയാവുന്നില്ല






