സാറേ ആദ്യം അരി നിറക്ക് സാറേ… സബ്‌സിഡി അരിയില്ല, ചെറുപയറില്ല, ഉഴുന്നില്ല; സപ്ലൈകോയിലെ അവസ്ഥ നേരിട്ട് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍

insight kerala

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനത്തിന്റെ ചിത്രം പകർത്താൻ അനുവദിക്കരുതെന്നുള്ള, സപ്ലൈകോ എംഡി ശ്രീരാം വെങ്കിട്ടരാമന്റെ ഉത്തരവിനെതിരെ കനത്ത പ്രതിഷേധം. ആദ്യം സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കൂവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

ശ്രീരാം വെങ്കിട്ടരാമൻ “സാറെ” സപ്ലൈക്കോയിൽ വീഡിയോ എടുക്കരുത് എന്ന് ‘സാറ്’ പറഞ്ഞാൽ ‘സാറിന്റെ’ ജീവിത പങ്കാളി കളക്ടറായിരിക്കുന്നിടത്ത് വരെ വന്ന് വീഡിയോ എടുക്കും യൂത്ത് കോൺഗ്രസ്സ്.

വീഡിയോ എടുക്കരുത് എന്ന് സർക്കുലർ ഇറക്കുന്നതിനു പകരം സപ്ലൈക്കോയിൽ സബ്സിഡി സാധനം കൊണ്ട് വെക്ക് ‘സാറെ’ – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നുമാണ്‌ ഉത്തരവിൽ പറയുന്നത്. സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌

Share This Article