ഇന്റർനെറ്റ് ഇല്ലെങ്കിലും പണമിടപാട് നടത്താം; തരം​ഗമാകാൻ ഇ-റുപ്പി

insight kerala

ഫെബ്രുവരി എട്ടിന് മോണിറ്ററി പോളിസി അവലോകനത്തോടൊപ്പം റിസർവ് ബാങ്ക് ഗവർണർ സംസാരിച്ച ആറ് പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്ന് ഡിജിറ്റൽ കറൻസി ആണ്. ഇ-റുപ്പി (e -rupee /e₹ ) എന്ന ചുരുക്കപ്പേരിൽ അറിയുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) റീറ്റെയ്ൽ പേയ്‌മെന്റ് സംവിധാനത്തിൽ ഓഫ്‌ലൈൻ (offline) സൗകര്യവും പ്രോഗ്രാമബിലിറ്റിയും (programmability) കൊണ്ട് വരും എന്നാണു ഗവർണർ പ്രഖ്യാപിച്ചത്.

എന്താണ് ഇ-റുപ്പി

ഇപ്പോൾ വ്യക്തികൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും കൈമാറുന്ന കറൻസി നോട്ടുകൾക്ക് പകരം ഡിജിറ്റൽ കറൻസി കൈമാറുന്ന പുതിയ സംവിധാനമാണ് ഇ-റുപ്പി. റിസർവ് ബാങ്ക് തന്നെയാണ് ഇ-റുപ്പിയും ഇറക്കുന്നത്. നാം എടുത്തുപയോഗിക്കുന്ന സാധാരണ നോട്ടുകൾക്ക് പകരം ടോക്കൺ രൂപത്തിലുള്ള കറൻസിയാണ് ഇ-റുപ്പി. ഇത് മൊബൈലിൽ സൂക്ഷിക്കാവുന്നതും പേഴ്‌സിൽ നിന്നും നോട്ടുകൾ എടുത്ത് കൈമാറ്റം ചെയ്യുന്നതുപോലെ ടോക്കൺ രൂപത്തിൽ മൊബൈൽ വഴി കൈമാറ്റം ചെയ്യാവുന്നതുമാണ്. 2022 ഡിസംബർ ഒന്നിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി നടപ്പിലാക്കിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇടപാടുകളുടെ സ്വഭാവമനുസരിച്ച് ഇ-റുപ്പി രണ്ടു രീതിയിൽ ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഒന്ന് ഇ-റുപ്പി റീറ്റെയ്ൽ (CBDC-R). ഇത് വ്യക്തികൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിൽ തമ്മിലും ഉള്ള പണമിടപാടിന് ഉദ്ദേശിച്ചിട്ടുള്ളതാണ്. ടോക്കൺ രൂപത്തിലാണ് ഇവിടെ ഡിജിറ്റൽ റുപ്പി ലഭിക്കുക. ബാങ്ക് അക്കൗണ്ട് വേണ്ട. ഇ-വാലറ്റ് (e -wallet) വഴി മൊബൈലിൽ ആണ് പണം സൂക്ഷിക്കുക. പാസ്‌വേഡ്‌ ഉപയോഗിച്ച് പണം കൈമാറാം.

റിസർവ് ബാങ്ക്, പൊതുമേഖല ബാങ്കുകൾ, സ്വകാര്യബാങ്കുകൾ എന്നിവയുടെയെല്ലാം ഇടപാടുകൾക്കാണ് (inter bank settlements) ഇ റുപ്പി ഹോൾസൈൽ (CBDC -W). ഇത് അക്കൗണ്ട് വഴിയായിരിക്കും (Account based) നടക്കുക. രണ്ടു രീതിയിലാണ് ഇവിടെ കറൻസിയുടെ നിയന്ത്രണം ഉദ്ദേശിക്കുന്നത്. ഇ-റുപ്പി ഇറക്കുന്നതു മുതൽ ഉപയോഗവും കണക്കു സൂക്ഷിക്കുന്നതും അടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റിസർവ് ബാങ്ക് തന്നെ നേരിട്ട് നോക്കുന്ന (single tier direct model) രീതിയാണ് ഒന്ന്. മറ്റൊന്ന്, റിസർവ് ബാങ്ക് ഇ റുപ്പി ബാങ്കുകൾക്ക് നൽകും. ബാങ്കുകളായിരിക്കും തുടർന്നുള്ള വിതരണവും മറ്റും കൈകാര്യം ചെയ്യുക (two tier indirect model). രാജ്യാന്തര ഇടപാടുകൾ അടക്കം (cross border settlements) കൈകാര്യം ചെയ്യാൻ ഇ-റുപ്പി ലക്ഷ്യമിടുന്നു.

Share This Article